ശസ്ത്രക്രിയയുടെ ചരിത്രത്തിൽ താരതമ്യേന ചെറുപ്പമാണ് ബൈപാസ് ഓപ്പറേഷൻ അഥവാ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്(coronary artery bypass grafting). 75 വർഷത്തിൽ താഴെ മാത്രമാണ് ഇതിന്റെ പാരമ്പര്യം.പ്രായം കൊണ്ട് ചെറുതാണെങ്കിലും ഈ സർജറി കുറഞ്ഞ കാലംകൊണ്ട് ശാസ്ത്രലോകത്തിന്റെ നെറുകയിലെത്തുകയും വിജയശതമാനങ്ങളിൽ പുത്തൻ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.